ഫിജിയില്‍ പോലീസ് സ്റ്റേഷനു നേരെ ആക്രമണം
സുവ: ഫിജിയുടെ തലസ്ഥാനമായ സുവയിലെ ഒരു പോലീസ് സ്റ്റേഷന്‍ മൂന്ന് ആയുധധാരികള്‍ ആക്രമിച്ചു. ഇന്ത്യക്കാരനായ ഒരു തടവുകാരനെ തേടിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകടന്നത്.
പോലീസുകാര്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയതായും ഒരു പോലീസുകാരന് പരിക്കേറ്റതായും ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫിജിയിലെ ഒരു പട്ടാളക്കാരനെ വെടിവെച്ചുകൊന്നു എന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജനായ പട്ടാളക്കാരനെ തേടിയെത്തിയ ആയുധധാരികളാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. സംഘം ആറുതവണ വെടിവെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
പോലീസ് സ്റ്റേഷനില്‍ കടന്ന അക്രമികള്‍ തടവുകാരനെ കണ്ടെത്താനാവാതെ തിരിച്ചുപോയി.












Click it and Unblock the Notifications