ആണില്‍ നിന്ന് പെണ്ണായി; ഇനി വീണ്ടും ആണാകണം!
ടെഹ്റാന്‍: ലിംഗമാറ്റശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ഇറാനിക്ക് വീണ്ടും ആണാകാന്‍ മോഹം.
ഇറാനില്‍ സ്ത്രീജീവിതം അസഹനീയമാണെന്ന തിരിച്ചറിവാണ് ഇരുപത്തഞ്ചുകാരിയായ മറിയയെ വീണ്ടുമൊരു ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് ചിന്തിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് മറിയം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. മാതാപിതാക്കളുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് പെണ്ണാകണമെന്ന മോഹം മറിയം സാക്ഷാത്കരിച്ചത്.
പക്ഷേ ഇറാനില്‍ സ്ത്രീകള്‍ക്കുള്ള കടുത്ത നിബന്ധനകളും അസ്വാതന്ത്യ്രവും മറിയത്തെ സംബന്ധിച്ചിടത്തോളം സ്ത്രീജീവിതം മടുപ്പിക്കുന്നതാക്കിയിരിക്കുന്നു.
വര്‍ഷങ്ങളായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പുരുഷനായി ജീവിച്ച ശേഷം ഇത്തരമൊരു ജീവിതം അസഹനീയമാണെന്ന് മറിയം പറയുന്നു. ആദ്യം കരുതിയത് സ്ത്രീയായുള്ള ജീവിതം എനിക്ക് ഇഷ്ടപ്പെടുമെന്നാണ്. പക്ഷേ ജീവിതം ഇപ്പോള്‍ വേദനാജനകമായി തീര്‍ന്നിരിക്കുന്നു.












Click it and Unblock the Notifications