വ്യാപാരനാമ ദുരുപയോഗത്തിനെതിരെ ഇന്‍ഫോസിസ് നീക്കം
ബാംഗ്ലൂര്‍: മറ്റു കമ്പനികള്‍ തങ്ങളുടെ വ്യാപാരനാമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് ടെക്നോളജീസ് ഒരു സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതേ പേര് രജിസ്റ്റര്‍ ചെയ്യുന്നത് തടയാനും കൂടിയാണിത്.
ഇന്‍ഫാസിസുമായി ബന്ധമുണ്ടെന്ന് ഉപഭോക്താക്കളേയും നിക്ഷേപിക്കാന്‍ സാദ്ധ്യതയുള്ളവരേയും തെറ്റിധരിപ്പിക്കുന്നതില്‍ നിന്നും കമ്പനികളെ താക്കീത് ചെയ്യുന്ന പല നോട്ടീസുകളും കമ്പനി ഇറക്കിയതിന് പിന്നാലെയാണിത്.
തങ്ങളുടെ വ്യാപാരനാമം ഏഴ് വര്‍ഷമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതേ പേരിലുള്ള രജിസ്ട്രേഷന്‍ അനുവദിക്കുന്നതിനെ എങ്ങനെ തടയാമെന്ന് പഠിച്ചു വരികയാണെന്നും ഇന്‍ഫോസിസ് വക്താവ് ഇന്ത്യ എബ്രോഡ് ന്യൂസ് സര്‍വീസിനോട് പറഞ്ഞു. എന്നാല്‍ സമഗ്ര പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വക്താവ് വിസമ്മതിച്ചു.












Click it and Unblock the Notifications