ബോംബെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 20 ചൊവാഴ്ച 22.80 പോയിന്റ് (0.47 ശതമാനം) കൂടി 4860.04 പോയിന്റില്‍ അവസാനിച്ചു. തിങ്കളാഴ്ച സൂചിക 4837. 24 ലാണ് അവസാനിച്ചത്. പ്രധാന ഇന്ത്യന്‍ ഓഹരി വിലകള്‍ നേരിയ തോതില്‍ വില വര്‍ദ്ധിച്ചു.
നാഷണല്‍ ഓഹരി സൂചിക ചെവാഴ്ച 9.15 പോയിന്റ് (0.61ശതമാനം) കൂടി 1507.90 ലാണ് അവസാനിച്ചത്. തിങ്കളാഴ്ച സൂചിക അവസാനച്ചത് 1496.60 ലാണ്.
മരുന്ന് കമ്പനികളുടെ ഓഹരികളാണ് നല്ല തിരിച്ചു വരവ് നടത്തിയത്. ഫണ്ടുകള്‍ വില വര്‍ദ്ധനവുണ്ടായ ഓഹരികള്‍ ലാഭത്തില്‍ വില്‍ക്കുകയും വിലയിടിവുണ്ടായ ഓഹരികള്‍ വാങ്ങുകയും ചെയ്തു. ഓഹരി വിലകള്‍ കൂടിയതിനെ തുടര്‍ന്ന് ഹൃസ്വകാല നിക്ഷേപകര്‍ ഓഹരികള്‍ വിറ്റതാണ് ഓഹരി വില വര്‍ദ്ധനവിനെ പ്രതികൂലമായി ബാധിച്ചത് എന്ന് വ്യാപാരികള്‍ പറഞ്ഞു.












Click it and Unblock the Notifications