കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മുഖ്യമന്ത്രിമാരുടെ യോഗം

  • By Staff
Google Oneindia Malayalam News

ജയ്പുര്‍: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രാജസ്ഥന്‍ മുഖ്യമന്ത്രി അശോക് ഖേലോട്ട് രാജസ്ഥാന് പുറമെ എട്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു.

ഈ ഒമ്പത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ ജൂണ്‍ 21 ന് ദില്ലിയില്‍ യോഗം ചേരുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അശോക് ഖേലോട്ടായിരിക്കും യോഗത്തിന് ആതിഥേയം വഹിക്കുന്നത്. രാജസ്ഥാന് പുറമേ മദ്ധ്യ പ്രദേശ്, ദില്ലി, കര്‍ണാടകം, മഹാരാഷ്ട്ര, ബംഗാള്‍, ഹരിയാന, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുക്കും.

ഇതില്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേരിട്ട് ഭരിക്കുന്നതാണ്. മഹാരാഷ്ട്രയാകട്ടെ ശരത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരിക്കുന്നതാണ്. കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളേയും ക്ഷണിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X