കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിക്യുട്ടീവ് പുന:സംഘടന: ഐ ഗ്രൂപ്പിന് പ്രതിഷേധം

  • By Staff
Google Oneindia Malayalam News

ദില്ലി: സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന വേളയില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി വികസിപ്പിച്ചതില്‍ ഐ ഗ്രൂപ്പ് പ്രതിഷേധിച്ചു. കേന്ദ്രനേതൃത്വത്തെ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ പാര്‍ട്ടി ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രാം നിവാസ് മിര്‍ധയുമായി നടത്തിയ കൂടിക്കാഴ്ച്ചിലാണ് പ്രതിഷേധമറിയിച്ചത്.

കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേരെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ഐ ഗ്രൂപ്പില്‍ നിന്ന് മൂന്നുപേരേ ഉള്ളൂവെന്നതാണ് കരുണാകര വിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.

സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന വേളയില്‍ ഇത്തരമൊരു പുന:സംഘടന നടത്താന്‍ പാടില്ലായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. കമ്മിറ്റിയില്‍ ഇരുഗ്രൂപ്പില്‍ നിന്നും മൂന്നുപേരെന്ന നിലയില്‍ ആറു പേരെ ഉള്‍പ്പെടുത്താനായിരുന്നു നേരത്തെ അനൗപചാരിക ധാരണ. ഇതിനു വിരുദ്ധമായാണ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്.

പി.ജെ.കുര്യന്‍, കെ.പി.ഉണ്ണികൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍, വക്കം പുരുഷോത്തമന്‍, കെ.ശങ്കരനാരായണന്‍, ആര്യാടന്‍ മുഹമ്മദ്, തലേക്കുന്നില്‍ ബഷീര്‍, പി.ബാലന്‍, എ.വി.ഗോപിനാഥ്, മാലേത്ത് സരളാദേവി, ടി.പി.ഹസ്സന്‍ എന്നിവരെയാണ് പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X