തിരുവനന്തപുരം-കൊല്ലം ഇരട്ടപാതയിലൂടെ തീവണ്ടി യാത്ര തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം-കൊല്ലം ഇരട്ടപാതയില്‍ തീവണ്ടി ഗതാഗതം തുടങ്ങി. ജൂണ്‍ 19 തിങ്കളാഴ്ച ചെന്നൈ മെയിലാണ് ഇതു വഴി കടന്നു പോയ ആദ്യ തീവണ്ടി. മുരുക്കുംപുഴ-വര്‍ക്കല ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലിയും പൂര്‍ത്തിയായതോടെയാണ് ഇത് സാദ്ധ്യമായത്.
തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് രണ്ടിന് യാത്രതിരിച്ച ചെന്നൈ മെയില്‍ 2:50 ന് മുരുക്കുംപുഴയിലും 3:25 ന് വര്‍ക്കലയിലും എത്തി.
ഇപ്പോള്‍ തിരുവനന്തപുരം മുതല്‍ കായംകുളം വരെ ഇരട്ടപാതയായിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന തീവണ്ടികള്‍ ഇടത്തേ പാതയിലൂടെയും തിരുവനന്തപുരത്തേക്ക് വരുന്ന തീവണ്ടികള്‍ വലത്തേ പാതയിലൂടെയുമാണ് യാത്ര ചെയ്യുക. തീവണ്ടിപാത ഇരട്ടിപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമായിരിക്കുകയാണെന്ന് തീവണ്ടി അധികൃതര്‍ അറിയിച്ചു. ഇനി തിരുവനന്തപുരം-കായംകുളം പാതയില്‍ യാത്രക്കാര്‍ക്ക് കാത്ത്നില്‍ക്കേണ്ടി വരില്ല. ഈ മേഖലയിലെ യാത്രക്കാരുടെ ഏറെകാലത്തെ ആവശ്യമായിരുന്നു ഇത്.












Click it and Unblock the Notifications