ഇന്തോനേഷ്യയില്‍ വര്‍ഗീയ കലാപത്തില്‍ 116 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മുസ്ലീങ്ങളും ക്ര്ിസ്ത്യാനികളും തമ്മിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 116 പേര്‍ കൊല്ലപ്പെട്ടു.
19ാം തീയതി തിങ്കളാഴ്ച്ചയുണ്ടായ കലാപത്തില്‍ 70 പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയുടെ 2600 കിലോമീറ്റര്‍ ദൂരെയുള്ള ഹല്‍മഹേര ദ്വീപിലെ ഡുമ എന്ന ഗ്രാമത്തിലാണ് കലാപമുണ്ടായത്.
തോക്കുകളും ബോംബുകളും അമ്പും വില്ലുമൊക്കെയായിട്ടായിരുന്നു പോരാട്ടം. ഒരു മണിക്കൂര്‍ നീണ്ടുനിന്ന കലാപത്തില്‍ 292 വീടുകളും ഒരു പള്ളിയും തീവെച്ചു നശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ 18 മാസങ്ങളായി മുസ്ലീങ്ങള്‍ക്കും ക്ര്ിസ്ത്യാനികള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റ തുടര്‍ച്ചയാണ് ഈ കലാപം.
മുറിവേറ്റവരെ അടുത്ത ഗ്രാമങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഒരു സൈനിക ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications