Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ സൂചിക 132 പോയിന്റ് ഇടിഞ്ഞു

മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 21 ബുധനാഴ്ച 132. 22 പോയിന്റ് (2.72 ശതമാനം) കുറഞ്ഞ് 4731.57 ലവസാനിച്ചു. ചെവാഴ്ച 4863.90 ലാണ് സൂചിക അവസാനിച്ചത്. സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരി വിലകള്‍ ഇടിഞ്ഞതാണ് ഈ വന്‍ തകര്‍ച്ചയ്ക്ക് കാരണം എന്ന് വ്യാപാരികള്‍ പറഞ്ഞു.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരി സൂചിക 35.10 പോയിന്റ് (2.33 ശതമാനം) കുറഞ്ഞ് 1472.00 ലാണ് അവസാനിച്ചു. ചൊവാഴ്ച സൂചിക അവസാനിച്ചത് 1507.10 ലായിരുന്നു.

ഇന്‍ഫോസിസ് ടെക്നോളജീസ്, വി എസ് എന്‍ എല്‍, വിപ്രോ, സത്യം കമ്പ്യൂട്ടേസ്, ഹിമാച്ചല്‍ ഫ്യൂച്ചുറിസ്റ്റിക് കമ്മ്യൂണിക്കേഷന്‍, റാന്‍ ബാക്സി എന്നീ കമ്പനികളുടെ ഓഹരികള്‍ 12 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി.

വിപണിയിലെ ഈ വീഴ്ച ഒരു സാങ്കേതിക തിരുത്ത് മാത്രമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറഞ്ഞു. വിപണി ഒരു 100-200 പോയിന്റ് കൂടി താഴ്ന്ന ശേഷം തിരിച്ചു വരവ് നടത്തുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+