ആര്‍ച്ച് ബിഷപ്പ് അലന്‍ ഡി ലാസ്റിക് കാറപകടത്തില്‍ മരിച്ചു
ദില്ലി: ദില്ലി ആര്‍ച്ചുബിഷപ്പും കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ(സി.ബി.സി.ഐ)യുടെ പ്രസിഡന്റുമായ അലന്‍ ഡി ലാസ്റിക് പോളണ്ടില്‍ വെച്ച് കാറപപകടത്തില്‍ മരിച്ചു.
സൈക്കിളില്‍ പോവുകയായിരുന്ന ഒരു കുട്ടിയെ രക്ഷിക്കാനായി ബിഷപ്പിന്റെ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അദ്ദേഹത്തിന് എഴുപത്തി ഒന്ന് വയസായിരുന്നു.
ജൂണ്‍ 12ന് റോമിലേക്കു പോയ ബിഷപ്പ് അവിടെ നിന്നായിരുന്നു പോളണ്ടിലേക്ക് പോയത്.
കഴിഞ്ഞ ഡിസംബറിലാണ് അലന്‍ ഡി ലാസ്റിക് സി.ബി.സി.ഐയുടെ പ്രസിഡണ്ടായി രണ്ടാമതും സ്ഥാനമേല്‍ക്കുന്നത്.












Click it and Unblock the Notifications