ജഡേജ രഹസ്യമായി വിവാഹിതനായി
ദില്ലി: ക്രിക്കറ്റ് താരം അജയ് ജഡേജ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജയ്റ്റിലിയുടെ മകള്‍ അഡിഥി ജയ്റ്റിലിയെ വിവാഹം കഴിച്ചു. ഇരുവരും ഇപ്പോള്‍ ലണ്ടനിലാണെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
ജഡേജ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുള്ള ഗുരഗോണിലെ ഐ ടി സി ഗോള്‍ഫ് കോഴ്സിലെ അദ്ദേഹത്തിന്റെ സുഹൃത്താണ് ജഡേജ അഡിഥിയെ വിവാഹം കഴിച്ചതായി അറിയിച്ചത്. ജഡേജയുടെ കന്നി ചലച്ചിത്രം പുറത്ത് വന്നതിന് ശേഷം മാത്രം വിവാഹിതനായ കാര്യം പുറത്ത് വന്നാല്‍ മതിയെന്നാണ് ജഡേജയുടെ നിലപാട്.
ജഡേജയും സോണാലി ബേന്ദ്രയും മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ഒരു പടം ഈ മാസം ഷൂട്ടിങ് തുടങ്ങേണ്ടതായിരുന്നു. ബോളിവുഡ്ഡില്‍ ഈയിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തുടരെ പരാജയപ്പെട്ടതു കൊണ്ട് അല്പം കൂടി കഴിഞ്ഞ് ഷൂട്ടിങ്ങ് തുടങ്ങിയാല്‍ മതിയെന്ന് നിശ്ചയിക്കുകയായിരുന്നു. വിവാഹം കഴിച്ച വിവരം പുറത്തായാല്‍ അത് പടത്തേയും തന്റെ താരമുല്യത്തേയും ബാധിക്കുമോ എന്ന് ജഡേജ ഭയക്കുന്നതായി സുഹൃത്ത് പറഞ്ഞു.
ഏതായാലും സിനിമാ ഷൂട്ടിങ് നവമ്പറിന് മുന്‍പ് തുടങ്ങിയില്ലെങ്കില്‍ കല്യാണക്കാര്യം ഒരു വലിയ പാര്‍ട്ടിയില്‍ വച്ച് പ്രഖ്യാപിക്കും എന്നാണ് ജഡേജയുടെ തീരുമാനം. ജഡേജയും അഡിഥിയും തമ്മില്‍ ബന്ധപ്പെടുത്തി നേരത്തേ വന്ന പത്രവാര്‍ത്തകള്‍ ഇരുവരുടേയും വീട്ടുകാര്‍ നിഷേധിച്ചിരുന്നു. അവര്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണന്നായിരുന്നു വിശദീകരണം.
ദില്ലിയിലെ സര്‍ദാര്‍ പട്ടേല്‍ സ്കൂളില്‍ ജഡേജയും അഡിതിയും സഹപാഠികളായിരുന്നു. ലീലാ സാംസന്റെ ട്രൂപ്പിലുള്ള ഒരു ഭരതനാട്യം നര്‍ത്തകിയാണ് അഡിതി. ഉദയാ പാര്‍ക്കിലുള്ള ജഡേജയുടെ വസതിയിലെ ഒരു സ്ഥിരം സന്ദര്‍ശകയായിരുന്നു അഡിതിയെന്ന് ഇവരോട് ബന്ധമുള്ളവര്‍ പറഞ്ഞു.


Click it and Unblock the Notifications