എ.കെ.ആന്റണിയുടെ കുടുംബവീട് ഭാഗികമായി തകര്‍ന്നു
ചേര്‍ത്തല: പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ ചേര്‍ത്തലയിലെ കുടുംബവീട് ഭാഗികമായി തകര്‍ന്നുവീണു.
പഴക്കമേറിയ വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീഴാറായി നില്‍ക്കുകയായിരുന്നു. വീട് തകര്‍ന്ന് വീണ സമയത്ത് ആന്റണിയുടെ സഹോദരന്‍ എ.കെ.ജോണും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും അവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല.
ബുധനാഴ്ച്ച രാവിലെ എട്ടരക്കാണ് സംഭവം നടന്നത്.
പഴക്കമേറിയ വീടിന്റെ കേടുപാട് സംഭവിച്ച ഭാഗങ്ങള്‍ പൊളിച്ചു മാറ്റാനായി തൊഴിലാളികള്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് വീട് തകര്‍ന്ന് വീണത്.












Click it and Unblock the Notifications