മൂന്നാം ദിവസവും സഭയില്‍ സ്തംഭനം
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തിന്റെ പേരില്‍ മൂന്നാം ദിവസവും നിയമസഭ സ്തംഭിച്ചു. വിദ്യാഭ്യാസമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ പ്രതിപക്ഷം ബുധനാഴ്ച്ചയും സഭാനടപടികള്‍ തടസപ്പെടുത്തുകയായിരുന്നു.
ശൂന്യവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് എ.കെ.ആന്റണി പ്ലസ് ടു പ്രശ്നം ഉന്നയിച്ചു. പ്ലസ് ടു പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രിയെ മാറ്റിനിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച ആന്റണി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
സ്പീക്കര്‍ എം.വിജയകുമാര്‍ മുഖ്യമന്ത്രി ഇ.കെ.നായനാരോട് മറുപടി നല്കാന് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസവും ഇതേ കുറിച്ച് സഭയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് കുതിച്ച് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി തുടര്‍ന്ന് ബാക്കിയുള്ള സഭാനടപടികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു. അപ്പോള്‍ ശൂന്യവേള ആരംഭിച്ച് ആറുമിനിട്ട് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നും പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തുകയില്ലെന്ന് പിന്നീട് എ.കെ.ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. സഭക്ക് അകത്തും പുറത്തും സമരം തുടരും.
പ്രതിപക്ഷത്തിന്റെ കൈയില്‍ മതിയായ തെളിവുകളുണ്ടെങ്കില്‍ ലോകായുക്തിനെ സമീപിക്കട്ടെ എന്ന നായനാരുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമേ അത്തരെ നീക്കം നടത്തുകയുള്ളൂവെന്ന് ആന്റണി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications