Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റാന്‍ പദ്ധതി

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതി നടപ്പിലാക്കും.

തലസ്ഥാന നഗരിയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വികസന പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. 950 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്.

കച്ചവടകേന്ദ്രങ്ങള്‍, ഹൗസിങ് കോംപ്ലക്സുകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

തിരുവനന്തപുരം കനാല്‍ വാക്ക് എന്ന പദ്ധതിയുടെ ആദ്യഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും.

പദ്ധതിയനുസരിച്ച് വള്ളക്കടവിനെയും വേളിയെയും ബന്ധിപ്പിക്കുന്ന പാര്‍വതീപുത്തനാറിന്റെ തീരങ്ങള്‍ മോടിപിടിപ്പിക്കും. ഇതു കൂടാതെ പുഴയുടെ തീരങ്ങള്‍ ശുദ്ധീകരിക്കും.

പദ്ധതിയുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി എം.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+