Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സിനോട്ടുകള്‍ കയറ്റിയ ലോറി കുഴിയില്‍ കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കിള്ളിപാലത്ത് ബുധനാഴ്ച്ച രാത്രി കറന്‍സിനോട്ടുകളുമായി പോവുന്ന ഒരു ലോറി ചെളികുഴിയില്‍ കുടുങ്ങിപോയത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കാജനകമായ സംഭവമായി.

മൈസൂരിലെ അച്ചടിശാലയില്‍ നിന്ന് നോട്ടുകളും കയറ്റി തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് പോവുകയായിരുന്ന നാലു ലോറികളില്‍ ഒന്നാണ് കുഴിയില്‍ കുടുങ്ങിയത്. പണി നടക്കുന്നതു കാരണം വാഹന ഗതാഗതം നിരോധിച്ചിരുന്ന റോഡിലേക്ക് ലോറി അബദ്ധത്തില്‍ കയറുകയായിരുന്നു.

മുന്‍ഭാഗം മുഴുവന്‍ ചെളികുഴിയില്‍ കുരുങ്ങിപോയതിനാല്‍ 18 ടയറുകളുള്ള കണ്ടെയ്നര്‍ പെട്ടെന്ന് തന്നെ മാറ്റുക അസാധ്യമായിരുന്നു.

കനത്ത മഴയില്‍ പോലീസുകാരുടെ കാവലില്‍ വണ്ടി നീക്കാന്‍ പല തവണ ശ്രമം നടത്തി. ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങളിലേക്ക് കറന്‍സി നോട്ടുകള്‍ മാറ്റുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്നത് എത്രരൂപയാണെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+