ഫിജി: വ്യാഴാഴ്ച്ച സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കും
സുവ: ഫിജിയിലെ സൈനിക ഭരണകൂടവും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും വ്യാഴാഴ്ച്ച സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കും.
ഫിജിയിലെ പ്രതിസന്ധിക്ക് ഉടന്‍ തന്നെ വിരാമമുണ്ടാവുമെന്ന് ഒരു ടി.വി. അഭിമുഖത്തില്‍ ഇരുവിഭാഗവും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയാണ് ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ച പുനരാംഭിച്ചത്.
പാര്‍ലമെന്റ് കെട്ടിടത്തില്‍ പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കിയതിന് സ്പെയിറ്റിനെ പ്രൊസിക്യൂട്ട് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുന്ന കരാറില്‍ സൈനിക ഭരണാധികാരികള്‍ ഒപ്പുവെക്കും. അതിനു ശേഷമായിരിക്കും സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുക.
സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിനു ശേഷം ബന്ദികളെ മോചിപ്പിക്കുന്നതിനും കലാപകാരികളുടെ കൈയിലുള്ള ആയുധങ്ങള്‍ കൈമാറുന്നതിനും സമയം നിശ്ചയിക്കും.












Click it and Unblock the Notifications