ബോംബെ ഓഹരി സൂചിക 63 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 22 വ്യാഴാഴ്ച 63.53 പോയിന്റ് (1.34 ശതമാനം) കൂടി 4795.10 ത്തിലവസാനിച്ചു. ബുധനാഴ്ച സൂചിക അവസാനിച്ചത് 4731. 57 ലായിരുന്നു. ഓഹരികള്‍ ബുധനാഴ്ചയും വ്യാ ഴാഴ്ച രാവിലെയും വിലയിടിവുണ്ടായതു കൊണ്ട് ലാഭത്തില്‍ വാങ്ങാന്‍ നിക്ഷേപകരുടെ തിരക്കുണ്ടായി. അതോടെ പ്രധാന ഓഹരികളുടെയെല്ലാം ഓഹരി വിലകള്‍ വര്‍ദ്ധിച്ചു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയാകട്ടെ വ്യാഴാഴ്ച 15 പോയിന്റ് (1.02 ശതമാനം) കൂടി 1490.15 ലാണ് അവസാനിച്ചത്. ബുധനാഴ്ച സൂചിക അവസാനിച്ചത് 1472.00 ലായിരുന്നു.
ഓഹരി വിലകളിലുള്ള ഹൃസ്വകാല വ്യതിയാനം മുതലെടുക്കാന്‍ ഫണ്ടുകള്‍ അവരുടെ പക്കലുള്ള ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. വിപണിയില്‍ അനിശ്ചിതത്വം തുടരുന്നത് കൊണ്ട് വിലയിടിയുന്ന ഓഹരികള്‍ ലാഭത്തില്‍ വാങ്ങുകയും വിലകൂടുന്നവ വിറ്റ് ലാഭമുണ്ടാക്കുകയുമാണ് ഫണ്ടുകള്‍ ചെയ്യുന്നത്.












Click it and Unblock the Notifications