വിമാനം വീഴ്ത്തല്‍ സംഭവം: പാകിസ്ഥാന്‍ വാദം കോടതി തള്ളി
ദില്ലി: പാകിസ്ഥാന്‍ വിമാനം വെടിച്ച് വീഴ്ത്തിയതിന് ഇന്ത്യയ്ക്കെതിരെ നടപയിയെടുക്കണമെന്ന പാകിസ്ഥാന്‍ വാദം അന്താരാഷ്ട്ര കോടതി 14-2 എന്ന വോട്ടിന് തള്ളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ തങ്ങളുടെ അധികാര പരിധിയില്‍ വരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ വ്യക്തമായും കോടതി ഒഴിവാക്കേണ്ടതാണെന്ന ഇന്ത്യന്‍ വാദം ജഡ്ജിമാര്‍ ശരിവച്ചു. അപ്പീലില്ലാത്തതാണ് ഈ വിധി.
ഇന്ത്യ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വളരെ പ്രധാനപ്പെട്ട ഒരു വിധി എന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഇതേക്കുറിച്ച് പറഞ്ഞു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനാണ് 1999 ഓഗസ്റ്റ് 10 ന് പാകിസ്ഥാന്‍ നാവിക സേനയുടെ നിരീക്ഷണ വിമാനം ഇന്ത്യ വെടിവച്ചിട്ടത്. 16 പേര്‍ കൊല്ലപ്പെട്ടു. ഇതിന് ആറു കോടി രൂപ നഷ്ട പരിഹാരവും പാകിസ്ഥാന്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications