ജമ്മു കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരില്‍ ഒരു പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരനടക്കം അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴച്ച വൈകുന്നേരമുണ്ടായ വ്യത്യസ്തസംഭവങ്ങളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ജമ്മു കശ്മീര്‍ പോലീസിന്റെ സഹായത്തോടെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടത്. പസമഗുള്‍ നല്ലാഹ് ഗ്രാമത്തില്‍ വെച്ച് സൈന്യത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.
ഇവര്‍ എവിടുത്തുകാരണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പൂഞ്ച് ജില്ലയില്‍ ഇന്ത്യയുടെ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ ഒരു പാക്കിസ്ഥാന്‍കാരനെ സൈനികര്‍ കൊലപ്പെടുത്തി.
പൂഞ്ച് നഗരത്തിലെ പ്രധാന ബസാറില്‍ പോലീസ് ഒരു ഗ്രനേഡ് കണ്ടെത്തി നിര്‍വീര്യമാക്കി.












Click it and Unblock the Notifications