ചാലക്കുടിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം
ചാലക്കുടി: ചാലക്കുടിക്കടുത്ത് കൊരട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.45ന് ടാറ്റാസുമോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടാറ്റാ സുമോയിലെ യാത്രക്കാരായ കോതമംഗലം വടാട്ടുപാറ തെക്കേടത്ത് നാരായണപിള്ള(55)യും പുനലൂര്‍ തെക്കേടത്ത് രാജപ്പന്റെ ഭാര്യ പത്മകുമാരി(40)യുമാണ് മരിച്ചത്.
സാരമായി പരിക്കേറ്റ മോഹനപിള്ള, മണിലാല്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. വാസുദേവന്‍പിള്ള, ഓമനാമ്മ, രാജന്‍പിള്ള, രാധാകൃഷ്ണന്‍ എന്നിവരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ടാറ്റാ സുമോ നിശേഷം തകര്‍ന്നു.












Click it and Unblock the Notifications