നിയുക്ത ഹൈക്കോടതി ജഡ്ജിയെ കാണാതായി
കൊച്ചി: ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെട്ട അഭിഭാഷകന്‍ എം.ആര്‍.പരമേശ്വരനെ കാണാതായി.
ഇത് സംബന്ധിച്ച് പരമേശ്വരന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് കേസെടുത്തിട്ടുണ്ടെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിഹ്ന പറഞ്ഞു.
തിങ്കളാഴ്ച്ച മുതലാണ് പരമേശ്വരനെ കാണാതായത്. കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട ആറു പേരിലൊരാളാണ് പരമേശ്വരന്‍.
അയല്‍സംസ്ഥാനങ്ങളെ അറിയിക്കുന്നതടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അരുണ്‍കുമാര്‍ സിഹ്ന പറഞ്ഞു.
അതേ സമയം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ തന്റെ പേരുണ്ടെന്ന് അറിഞ്ഞ് പരമേശ്വരന്‍ തീര്‍ഥാടനത്തിനു പോയതാവാമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.












Click it and Unblock the Notifications