കുണ്ടറയിലെ സംഘട്ടനം: പ്രതിപക്ഷം ഇറങ്ങിപോക്ക് നടത്തി
തിരുവനന്തപുരം: കുണ്ടറയില്‍ നടന്ന സി.പി.എം-ആര്‍.എസ്.പി(ബി) സംഘട്ടനത്തെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വ്യാഴാഴ്ച്ച രാവിലെ ഇറങ്ങിപോക്ക് നടത്തി.
ബാബുദിവാകരന്‍(ആര്‍.എസ്.പി(ബി)) ആണ് അടിയന്തിരപ്രമേയത്തിന് അനുമതി ആവശ്യപ്പെട്ടത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്ക് പോവുകയായിരുന്ന ഒരു സി.പി.എം പ്രവര്‍ത്തകന് ആര്‍.എസ്.പിയുടെ വാഹനം തട്ടിയതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായതെന്ന് മുഖ്യമന്ത്രിക്ക് പകരം ചുമതലയിലുണ്ടായിരുന്ന മന്ത്രി ടി.കെ.രാമകൃഷ്ണന്‍ വിശദീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ഇറങ്ങിപോവുകയായിരുന്നു.
സി.പി.എമ്മിന്റെ രാഷ്ട്രീയഫാസിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുണ്ടറയിലെ സംഭവമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു.












Click it and Unblock the Notifications