ചൈനീസ് വിമാനം തകര്‍ന്നുവീണ് 42 മരണം
ബീജിങ്: ഒരു ചൈനീസ് വിമാനം തകര്‍ന്നുവീണ് 42 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല. മരിച്ചവരില്‍ നാല് വിമാനജീവനക്കാരും ഉള്‍പ്പെടുന്നു.
മധ്യചൈനയിലെ നഗരമായ വുഹാനിലെ പ്രാന്തപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വീഴ്ച്ചയുടെ ആഘാതത്തില്‍ വിമാനം കഷ്ണങ്ങളായി ചിതറിപോയി.
വുഹാനില്‍ നിന്നും ഹബി മേഖലയിലെ എന്‍ഷിനഗരത്തിലേക്ക് പോവുകയായിരുന്നു വുഹാന്‍ എയര്‍ലൈന്‍സിന്റെ ചൈനീസ് നിര്‍മിതമായ യന്‍-7 വിമാനം.
രക്ഷപ്പെട്ടവരായി ആരും തന്നെയില്ലെന്ന് പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications