ഫിജി: ബന്ദികളുടെ മോചനം വൈകിയേക്കും
സുവ: ഫിജിയിലെ പാര്‍ലമെന്റ് കെട്ടിടത്തില്‍ ബന്ധികളാക്കി വെച്ചിരിക്കുന്നവരെ മോചിപ്പിക്കുന്നത് ഒരു ദിവസം കൂടി വൈകിയേക്കും.
അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും സൈനിക ഭരണകൂടവും തമ്മിലുള്ള സമാധാന കരാറില്‍ വ്യാഴാഴ്ച്ച രാവിലെ ഒപ്പുവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സൈനിക ഭരണകൂടം പുതിയ ചില വ്യവസ്ഥകള്‍ കരാറില്‍ കൂട്ടിച്ചേര്‍ത്തതിനാല്‍ അത് തങ്ങള്‍ക്ക് പഠിക്കണമെന്ന നിലപാടിലാണ് സ്പെയിറ്റിന്റെ സംഘം.
നേരത്തെ ഇരുവിഭാഗവും കരാര്‍ അംഗീകരിച്ചിരുന്നു.
ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനെ കുറിച്ചും അട്ടിമറിക്കാരുടെ കൈയിലുള്ള ആയുധങ്ങള്‍ കൈമാറുന്നതിനെ കുറിച്ചുമാണ് ഉടമ്പടിയെന്നാണ് കരുതുന്നത്.
ബന്ദികളെ വ്യാഴാഴ്ച്ച മോചിപ്പിക്കുമെന്ന് നേരത്തെ ന്യൂസിലാന്റ് റേഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications