ഒപ്പമുള്ള സൈനികര്‍ക്ക് വേതനം നല്‍കണമെന്ന് സ്പെയിറ്റ്
സുവ: അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് പുതിയ ആവശ്യമുയര്‍ത്തിയത് ഫിജിയിലെ പ്രതിസന്ധി തീരുമെന്ന പ്രതീക്ഷക്ക് തിരിച്ചടിയായി.
തന്റെ സംഘത്തില്‍ ചേര്‍ന്ന 40 സൈനികര്‍ക്ക് അഞ്ച് ആഴ്ച്ചത്തെ വേതനം നല്‍കണമെന്നാണ് സ്പെയിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പെയിറ്റിന്റെ സംഘത്തിലെ സൈനികരെ തിരിച്ചെടുക്കാമെന്ന് നേരത്തെ സൈനിക ഭരണകൂടം സമ്മതിച്ചിരുന്നു. പക്ഷേ സൈന്യത്തോട് കൂറ് കാണിക്കാതെ കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന അവര്‍ക്ക് അട്ടിമറിക്കു ശേഷമുള്ള അഞ്ച് ആഴ്ച്ചത്തെ വേതനം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സൈന്യം തയ്യാറല്ല.
സൈനിക ഭരണകൂടവുമായി സമാധാന കരാറിലൊപ്പുവെക്കുന്നതിന്റെ വക്കോളമെത്തി നില്‍ക്കുമ്പോഴാണ് സ്പെയിറ്റ് ഈ ആവശ്യം ഉന്നയിച്ചത്.
നേരത്തെ സൈനിക ഭരണകൂടം കരാറില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിചേര്‍ത്തെന്ന് സ്പെയിറ്റ് കുറ്റപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച്ച രാവിലെ കരാറില്‍ ഒപ്പുവെക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷേ പുതിയ വ്യവസ്ഥകള്‍ പഠിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് സ്പെയിറ്റ് പിന്മാറുയായിരുന്നു.
നേരത്തെ വ്യാഴാഴ്ച്ച ഉച്ചക്ക് 1.30ന് ബന്ദികളെ മോചിപ്പിക്കുമെന്നാണ് ന്യൂസിലാന്റ് റേഡിയോ റിപ്പോര്‍ട്ടു ചെയ്തിരുന്നതെങ്കിലും അതുണ്ടായില്ല.
അതിനിടെ ഒരു അന്തിമധാരണയിലെത്തി ചേരാനായി രാത്രിയിലും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സൈനിക ഭരണാധികാരി ഫ്രാങ്ക് ബൈനിമാരമ പറഞ്ഞു.












Click it and Unblock the Notifications