ശ്രീലങ്കയിലെ ഭരണഘടനാമാറ്റം: പുലികളുടെ അഭിപ്രായമാരായും
കൊളംബോ: പുതിയ ഭരണഘടനാ രൂപരേഖ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് എല്‍.ടി.ടി.ഇയുടെ അഭിപ്രായമാരായാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ തീരുമാനിച്ചു.
പുലികളുടെ അഭിപ്രായം തേടാതെ തന്നെ പാര്‍ലമെന്റില്‍ ഭരണഘടനയുടെ രൂപരേഖ ആദ്യം സമര്‍പ്പിക്കാനായിരുന്നു നേരത്തൈയുള്ള തീരുമാനം.
പ്രതിപക്ഷവുമായുള്ള ചര്‍ച്ചകളിലൂടെ രേഖക്ക് അന്തിമരൂപം നല്‍കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. തമിഴര്‍ക്ക് മേധാവിത്തമുള്ള വടക്കന്‍ പ്രവിശ്യക്ക് സ്വയംഭരണാധികാരം നല്‍കുന്നതാണ് പുതിയ ഭരണഘടന.
പ്രതിപക്ഷനേതാവ് രനില്‍ വിക്രമസിങ്കെയുമായി ബുധനാഴ്ച്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനു ശേഷമാണ് പുതിയ ഭരണഘടനാ നിര്‍ദേശങ്ങള്‍ പുലികളുടെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഭരണഘടനക്ക് അന്തിമരൂപം നല്‍കുന്നതിനുള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.












Click it and Unblock the Notifications