ബോംബെ ഓഹരി സൂചിക 72 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 23 വെള്ളിയാഴ്ച 72.46 പോയിന്റ് (1.51 ശതമാനം) കുറഞ്ഞ് 4721.70 ലവസാനിച്ചു. വ്യാഴാഴ്്ച സൂചിക 4795.10 ലാണ് അവസാനിച്ചത്. മന്ത്രി സഭായോഗത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട ചില കമ്പനികള്‍ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകാഞ്ഞത് വിപണിയെ നിരുത്സാഹപ്പെടുത്തി.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലാകട്ടെ വെള്ളിയാഴ്ച 15.45 പോയിന്റ് (1.04 ശതമാനം) കുറഞ്ഞ് 1472.80 ലവനാനിച്ചു. വ്യാഴാഴ്ച വിപണി അവസാനിച്ചത് 1490.15 ലായിരുന്നത്.
പത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ 2001 മാര്‍ച്ചിന് മുന്‍പ് സ്വകാര്യവത്കരിക്കണമെന്ന് ഇതിനായി രൂപീകരിച്ച കമ്മീഷന്‍ വെള്ളിയാഴ്ച തീരുമാനം എടുത്തു.












Click it and Unblock the Notifications