Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവുമായി പ്രശ്നമൊന്നുമില്ലെന്ന് ഫറൂഖ് അബ്ദുള്ള

ദില്ലി: സ്വയം ഭരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും ജമ്മു കശ്മീര്‍ സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലല്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമ്രന്തി ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഏല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കശ്മിര്‍ സ്വയം ഭരണം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങണമെന്നും മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അമ്പത് വര്‍ഷത്തോള് പഴക്കമുള്ള കശ്മീര്‍ സ്വയംഭരണം പ്രശ്നം ഒന്നോ രണ്ടോ ദിവസം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതല്ല എന്ന് ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള സ്വയം ഭരണം സാദ്ധ്യമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. മൂന്ന് ദിവസമായി സംസ്ഥാന നിയമസഭയില്‍ സ്വയംഭരണം ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. അതിനെ തുടര്‍ന്നാണ് ഫറുഖ് അബ്ദുള്ളയെ ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചത്.

നിയമസഭയില്‍ സ്വയം ഭരണം സംബന്ധിച്ച് ബില്ലുകളൊന്നും തന്നെ അവതരിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വയം ഭരണം കിട്ടിയാലും ഇല്ലെങ്കിലും കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+