ജഡേജ തന്റെ മകളെ വിവാഹം കഴിച്ചിട്ടില്ലെന്ന് ജയാ ജയറ്റ്ലി
ദില്ലി: സമതാ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജയാ ജയ്റ്റിലി തന്റെ മകള്‍ അഡിഥിയും ക്രിക്കറ്റ് താരം അജയ് ജഡേജയും വിവാഹിതരായി എന്ന വാര്‍ത്ത നിഷേധിച്ചു. തന്റെ മകള്‍ ജഡേജയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഇനി കഴിക്കാാന്‍ സാദ്ധ്യതയില്ലെന്നും ജയാ ജയ്റ്റിലി വ്യക്തമാക്കി.
ജയാ ജയ്റ്റിലിയുടെ മകള്‍ അഡിഥി ജയ്റ്റിലി അജയ് ജഡേജയെ വിവാഹം കഴിച്ചുവെന്ന് ഇന്ത്യഎബ്രോഡ് ഡോട്ട് കോം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഡിഥ ഒരു ഭരതനാട്യം നര്‍ത്തകിയാണ്. അജയ് ജഡേജയുടെ ഒരു ഉറ്റ സുഹൃത്ത് കൊടുത്ത വിവരം അനുസരിച്ചാണ് റിപ്പോര്‍ട്ട് വന്നത്.












Click it and Unblock the Notifications