കശ്മീര്‍ ഏറ്റുമുട്ടലില്‍ ഏഴ് മരണം
ബരാമുള്ള: അതിര്‍ത്തിജില്ലയായ കുപ്വാരയിലെ അഫാര്‍ദാ വനങ്ങളില്‍ മൂന്ന് തീവ്രവാദികളും നാല് സുരക്ഷാ ഭടന്മാരും ജൂണ്‍ 22 വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടു. തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന സുരക്ഷാ ഭടന്മാരുടെ മേല്‍ വനത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു എന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
സുരക്ഷാ ഭടന്മാര്‍ തിരിച്ച് വെടിവയ്ക്കുകയും ഏറ്റുമുട്ടല്‍ നാല് മണിക്കൂറോളം നീണ്ട് നില്‍ക്കൂകയും ചെയ്തു. മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരു ഓഫീസര്‍ ഉള്‍പ്പടെ നാല് സുരക്ഷാ അംഗങ്ങളും മരിച്ചു.












Click it and Unblock the Notifications