അഭയകേസ് വീണ്ടും അന്വേഷിക്കണമെന്ന് കോടതി ഉത്തരവ്
കൊച്ചി: സിസ്റര്‍ അഭയ കേസ് വീണ്ടും അന്വേഷിക്കണമെന്ന് സി.ബി.ഐയോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചതായി സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് മജിസ്ട്രേറ്റ് ആന്റണി ടി. മൊറായിസ് ഇങ്ങനെ ഉത്തരവിട്ടത്.
സി.ബി.ഐ. കേസ് ശരിയാംവണ്ണം അന്വേഷിച്ചില്ലെന്നും അവരുടെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണെങ്കില്‍ അഭയാ കൊലക്കേസ് തെളിയിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് മജിസ്ട്രേറ്റ് പറഞ്ഞു.
സി.ബി.ഐ ദില്ലി യൂണിറ്റ് സൂപ്രണ്ട് സുരീന്ദര്‍ പോളാണ് കേസ് അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. സിസ്റര്‍ അഭയയുടെ മരണം കൊലപാതകമായാണ് ചിത്രീകരിക്കപ്പെട്ടിരുന്നതെങ്കിലും അന്വേഷണത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടും അന്വേഷണ ഡയറിയും പരിശോധിച്ച മജിസ്ട്രേറ്റ് സിസ്റര്‍ അഭയയുടെ പിതാവ് നല്‍കിയ എതിര്‍ പരാതി അംഗീകരിച്ചുകൊണ്ട് സി.ബി.ഐ വാദം തള്ളുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് താന്‍ മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ അര്‍ഹിച്ച ഗൗരവത്തില്‍ അന്വേഷണസംഘം പാലിച്ചില്ലെന്ന് മജിസ്ട്രേറ്റ് കണ്ടെത്തി. ബൃഹത്തായ കേസ് ഡയറി മുഴുവന്‍ ഞാന്‍ പരിശോധിച്ചു. സത്യം പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം നടത്തിയതായി കണ്ടെത്താനായില്ല, ജഡ്ജി പറഞ്ഞു.
കോട്ടയം 10-ാം പയസ് കോണ്‍വെന്റിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27-നാണ് സിസ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണമായി സ്ഥലം പോലീസ് ചിത്രീകരിച്ച കേസ് പൊതുജനാവശ്യപ്രകാരം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറുകയായിരുന്നു.












Click it and Unblock the Notifications