Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണിബാധിതപ്രദേശങ്ങളില്‍ സൗജന്യറേഷന്‍ അനുവദിക്കണമെന്ന് ആന്റണി

തിരുവനന്തപുരം: ബോണക്കാട്ട് ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പട്ടിണിബാധിത പ്രദേശങ്ങളില്‍ സൗജന്യറേഷനും ആവശ്യമായ ഔഷധങ്ങളും അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ. ആന്റണി കേരള സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനും ഗ്രാമങ്ങളിലെ ആശുപത്രികളില്‍ ആവശ്യമായ ഔഷധങ്ങള്‍ എത്തിക്കാനും ആന്റണി ആവശ്യപ്പെട്ടു. കനത്ത മഴയും അനന്തരഫലമായുണ്ടായ തൊഴിലില്ലായ്മയും നിമിത്തം സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ പട്ടിണി വ്യാപകമാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബോണക്കാട്ട് പ്രദേശത്തുണ്ടായ സംഭവങ്ങള്‍ സ്ഥലം എം.എല്‍.എ. തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാര്‍ സര്‍ക്കാരിനു കഴിയില്ലെന്ന് റവന്യൂ മന്ത്രി കെ.ഇ. ഇസ്മായില്‍ പ്രസ്താവിച്ചതിനെ ആന്റണി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+