ജോസഫിനെയും ഇസ്മായിലിനെയും നീക്കണമെന്ന് യുവമോര്‍ച്ച
തിരുവനന്തപുരം: വന്‍ അഴിമതി നടത്തിയതിന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെയും റവന്യൂമന്ത്രി കെ.ഇ.ഇസ്മായിലിനെയും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് യുവമോര്‍ച്ച ഗവര്‍ണര്‍ സുഖ്ദേവ്സിങ് കാങിനോട് ആവശ്യപ്പെട്ടു.
രണ്ട് മന്ത്രിമാരെയും നീക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭം സംഘടിപ്പിക്കും.
പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ പി.ജെ.ജോസഫും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും 50 കോടി രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് യുവമോര്‍ച്ചാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആരോപിച്ചു.
വ്യാജപട്ടയങ്ങള്‍ വിതരണം ചെയ്തതിലും അനധികൃതമായ മരംവെട്ടിലും റവന്യൂ മന്ത്രിക്ക് ബന്ധമുണ്ടെന്നും മോര്‍ച്ച ആരോപിച്ചു.












Click it and Unblock the Notifications