ഫിജി: സ്പെയിറ്റും സൈനിക ഭരണകൂടവും ധാരണയിലെത്തി
സുവ: ഫിജിയിലെ പ്രതിസന്ധി അവസാനിപ്പിക്കാനായി സൈനിക ഭരണകൂടവും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും ധാരണയിലെത്തിചേര്‍ന്നു.
ശനിയാഴ്ച സമാധാന കരാറില്‍ ഒപ്പ് വെക്കുമെന്ന് മുന്‍ പ്രസിഡന്റ് റതു കമിസെസെ മാരയുടെ പ്രൈവറ്റ് സെക്രട്ടറി ജോ ബ്രൗണ്‍ പറഞ്ഞു.
സൈനിക ഭരണകൂടവും ജോര്‍ജ് സ്പെയിറ്റും . വ്യാഴാഴ്ച്ച നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ചര്‍ച്ച തുടരുകയായിരുന്നു.
വ്യാഴാഴ്ച്ച സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇരുകൂട്ടരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം അത് നടന്നില്ല.












Click it and Unblock the Notifications