കല്യാണ വാര്‍ത്ത ജഡേജ നിഷേധിച്ചു
ദില്ലി: സമതാ പാര്‍ട്ടി നേതാവ് ജയാ ജയ്റ്റിലിയുടെ മകളെ വിവാഹം കഴിച്ചുവെന്നുള്ള വാര്‍ത്ത് ക്രിക്കറ്റ് താരം അജയ് ജഡേജ നിഷേധിച്ചു. തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു.
കല്യാണം കഴിച്ചെങ്കില്‍ അത് ആരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യം തനിക്കില്ല. കല്യാണം കഴിക്കുന്ന ദിവസം ആ വിവരം താന്‍ തന്നെ ലോകത്തെയറിയിക്കും എന്നും ജഡേജ അറിയിച്ചു.
ജയാ ജയ്റ്റിലി തന്റെ മകള്‍ ജഡേജയെ വിവാഹം കഴിച്ചുവെന്നുള്ള കാര്യം വ്യാഴാഴ്ച നിഷേധിച്ചിരുന്നു. ജഡേജ അഡിഥിയെ കല്യാണം കഴിച്ചുവെന്ന് ജൂണ്‍ 21 ബുധനാഴ്ച മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications