ജമ്മുവില്‍ മൂന്ന് പ്രധാന തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു: ഹിസ്ബുള്‍ മുജാഹിദ്ദിനില്‍പ്പെട്ട മൂന്ന് പ്രധാന തീവ്രവാദിള്‍ ജൂണ്‍ 23 വെള്ളിയാഴ്ച കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികള്‍ പിടിയിലാകുകയും ചെയ്തു.
രജൗരി ജില്ലയിലെ ബേലാ ഗ്രാമത്തിനടുത്ത് തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാഭടന്മാരുടെ മേല്‍ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു എന്ന് സുരക്ഷാ മന്ത്രാലയ വക്താവ് അറിയിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പ്രധാനപ്പെട്ട തീവ്രവാദികള്‍ മരിക്കുകയയേം ഒരാള്‍ക്ക് പരിക്കേള്‍ക്കുകയും ചെയ്തു.
പരിക്കേറ്റ തീവ്രവാദി വനത്തിന്റെ മറവില്‍ രക്ഷപ്പെട്ടു. തിവ്രവാദിയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് എ കെ 56 റൈഫിളുകള്‍, തിരകള്‍, ഗ്രനേഡുകള്‍ എന്നിവയും ഏറ്റുമുട്ടല്‍ നടന്നിടത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications