പട്ടാപകല്‍ നടന്ന കൊല: രണ്ടു പേരെ അറസ്റ് ചെയ്തു
തലശേരി: കണ്ണൂര്‍ ജില്ലയിലെ പാറാട്ട് വെച്ച് പട്ടാപകല്‍ ജനം നോക്കിനില്‍ക്കെ യുവാവിനെ വെട്ടികൊന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പൊയിലൂര്‍ കല്ലിക്കണ്ടിയില്‍ കുഞ്ഞിക്കണ്ണന്‍(35), തൂവക്കുന്നിലെ കാവിലകത്ത് അഹമ്മദ്(45) എന്നിവരെ ശനിയാഴ്ച്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൂവക്കുന്നിലെ ഹമീദി(21)നെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു ചിലരെയും കേസുമായി ബന്ധപ്പെട്ട് തിരഞ്ഞുവരികയാണെന്ന് പോലീസ് പറഞ്ഞു.
ജൂണ്‍ 16ന് വെള്ളിയാഴ്ച്ചയാണ് സുബൈറിനെ ഒരു സംഘം പേര്‍ വെട്ടികൊന്നത്. ജീപ്പിലെത്തിയ സംഘം സുബൈറിനെ ഓടിച്ചിട്ട് പിടിച്ച് വെട്ടികൊല്ലുകയായിരുന്നു.
മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പും സുബൈര്‍ ആക്രമിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications