Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരുമായുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഫ്രന്റ്സ്

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ജനങ്ങളുടെ ഇടപാടുകള്‍ എളുപ്പമാക്കാനായി തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ ഒരു സേവനകേന്ദ്രം തുടങ്ങുന്നു. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ട് നടത്തുന്ന ഈ സ്ഥാപനത്തിന് ഫ്രന്റ്സ് എന്നാണ് പേര്.

fast, reliable, instant, efficient, network for disbursement of services എന്നാണ് സ്ഥാപനത്തിന്റെ പൂര്‍ണനാമം.

ജനങ്ങള്‍ക്ക് ബില്ലുകള്‍ അടക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനും സൗകര്യപ്രദമായ സംവിധാനം ഒരുക്കുക എന്നതാണ് ഫ്രന്റ്സിലൂടെ ലക്ഷ്യമിടുന്നത്.

കമ്പ്യൂട്ടവത്കരിച്ച 20 കൗണ്ടറുകള്‍ ഇരുപത്തിനാല് മണിക്കൂറും ഫ്രന്റ്സില്‍ പ്രവര്‍ത്തിക്കും.

വിവരസാങ്കേതികവിദ്യാ വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് രൂപം നല്‍കിയിരിക്കുന്നത്. ജൂണ്‍ 29ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഫ്രന്റ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+