കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62 പ്ലസ് ടു സ്കൂളുകള്‍ കൂടി അനുവദിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 62 പ്ലസ് ടു സ്കൂളുകള്‍ക്ക് കൂടി അനുമതി നല്‍കി. ഇതില്‍ 26 സ്കൂളുകള്‍ സ്വകാര്യ മേഖലയിലും 36 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലുമാണ്. ഇതോടെ മൊത്തം പ്ലസ് ടു സ്കൂളുകളുടെ എണ്ണം 888 ആയി.

സംസ്ഥാനത്തെ പ്ലസ് ടൂ സ്കൂളുകളിലെ സീറ്റുകള്‍ 1,38,650 ആയി ഉയരുമെന്ന് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ഇതുകൂടാതെ നിലവിലുള്ള പ്ലസ് ടു സ്കൂളുകളില്‍ സീറ്റ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടെ മൊത്തം സീറ്റുകള്‍ ഏതാണ്ട് ഒന്നര ലക്ഷമായി ഉയരും. കൂടുതല്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന് 21 കോടിയുടെ അധിക ബാധ്യതയാണുണ്ടാവുക.

ജൂലൈ 24ന് ക്ലാസുകള്‍ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.

പ്രീഡിഗ്രി പൂര്‍ണമായും കോളേജില്‍ നിന്ന് വേര്‍പ്പെടുത്തിയ ഈ വര്‍ഷം 298 പ്ലസ് ടു സ്കൂളുകളാണ് സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നത്.

പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനമുയര്‍ത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X