കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്ഹറിനെതിരെ തെളിവില്ലെന്ന് ക്രോണ്യെയുടെ അഭിഭാഷകന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: അസ്ഹറുദ്ദീനോ മറ്റു ഇന്ത്യന്‍ കളിക്കാരോ വാതുവെപ്പില്‍ ഉള്‍പ്പെട്ടതിന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയുടെ കൈയില്‍ തെളിവൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കേപ്ടൗണില്‍ സ്റാര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ക്രോണ്യെയുടെ അഭിഭാഷകന്‍ ജോണ്‍ ഡിക്കിന്‍സണാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അസ്ഹറുദ്ദീനുള്‍പ്പെടെയുള്ള ഇന്ത്യന്‍ കളിക്കാര്‍ക്ക് വാതുവെപ്പില്‍ പങ്കുണ്ടെന്നതിന് ഒരു തെളിവും ക്രോണ്യെ കിംഗ് കമ്മീഷനു നല്‍കിയിട്ടില്ല. വാതുവെപ്പിനെപ്പറ്റി തനിക്ക് കാര്യമായ അറിവൊന്നുമില്ലെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചിട്ടുണ്ട്, ഡിക്കിന്‍സണ്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് തന്നെ വാതുവെപ്പുകാരന് പരിചയപ്പെടുത്തിയതെന്ന് ക്രോണ്യെ കിംഗ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X