ഫിജി: സമാധാന കരാറില്‍ ഒപ്പ് വെച്ചില്ല
സുവ: ഫിജിയില്‍ അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റും സൈനിക ഭരണകൂടവും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടു. ശനിയാഴ്ച്ചയും സമാധാന കരാറില്‍ ഒപ്പ് വെച്ചില്ല.
കരാറില്‍ ഒപ്പുവെച്ച് മൂന്ന് മണിക്കൂറിനു ശേഷം ബന്ദികളെ വിട്ടയക്കണമെന്ന വ്യവസ്ഥ ജോര്‍ജ് സ്പെയിറ്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച വീണ്ടും അലസിയത്.
കരാറനുസരിച്ച് സ്പെയിറ്റിന്റെ സംഘം ആയുധങ്ങള്‍ അടിയറവ് വെക്കുകയും ബന്ദികളെ മോചിപ്പിക്കുയും സ്പെയിറ്റും അനുകൂലികളും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് പോവുകയും വേണം. നേരത്തെ ഇരുകൂട്ടരും കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നതാണ്.
ശനിയാഴ്ച്ച കരാറിലൊപ്പ് വെക്കാമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച്ച നടത്തിയ ചര്‍ച്ചയില്‍ സ്പെയിറ്റ് വീണ്ടും തടസങ്ങള്‍ ഉന്നയിച്ചു.
സ്പെയിറ്റിന്റെ വ്യവസ്ഥകള്‍ മിക്കതും ഇടക്കാല സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇടക്കാല സര്‍ക്കാരില്‍ സ്പെയിറ്റ് നിര്‍ദേശിച്ചവരെ ഉള്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പ് മൂന്നാഴ്ച്ച മാത്രമേ അധികാരത്തില്‍ തുടരുകയുള്ളൂവെന്നും സൈനിക ഭരണകൂടം സമ്മതിച്ചിരുന്നു.












Click it and Unblock the Notifications