നാണയപ്പെരുപ്പ നിരക്ക് കുറയുന്നു
ദില്ലി: വാര്‍ഷിക നാണയപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുറഞ്ഞു. 0.22 ശതമാനം കുറഞ്ഞ് 6.21 ശതമാനമാണ് ഇപ്പോഴത്തെ നാണയപ്പെരുപ്പ നിരക്ക്. മൊത്തവ്യാപാരവില സൂചികയിലെ 0.1 ശതമാനം കുറഞ്ഞതും ആഹാരസാധനങ്ങള്‍, അവയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടേയും വിലസൂചിക കുറഞ്ഞതും നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞതിനെ സ്വാധീനിച്ചു.
ബാര്‍ലി, ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, രാഗി, അര്‍ഹാര്‍, മട്ടന്‍, ഗോതമ്പ്, മുട്ട, മീന്‍, സുഗന്ധദ്രവ്യങ്ങള്‍, ഉപ്പ്, നല്ലെണ്ണ, തുണിത്തരങ്ങള്‍ മുതലായവയുടെ വില കുറഞ്ഞതാണ് ഈയിടെയുള്ള പണപ്പെരുപ്പ്നിരക്ക് കുറവിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ സോയാബീന്‍, അസംസ്കൃത പരുത്തി, അസംസ്കൃത പട്ട് , കാലിത്തീറ്റ, വ്യവസായങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ വില ഈ സമയത്ത് കൂടി.












Click it and Unblock the Notifications