മാരുതി 800 ന്റെ വില കുറച്ചു
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡ് അവരുടെ ഏറ്റവും അധികം വിറ്റഴിയുന്ന മോഡലായ മാരുതി 800ന്റെ വില ജൂണ്‍ 24 ശനിയാഴ്ച 23,000 രൂപ കുറച്ചു. പുതിയ വില 1,98,979 രൂപയാണ്.
ഉപഭോക്ത ആവശ്യം കുറഞ്ഞതും വില്പന മന്ദഗതിയിലായതും കൊണ്ടും മാരുതി ഓമ്നിയുടെ വിലയും 12,000 രുപ കുറച്ചിട്ടുണ്ട്. പോരാത്തതിന് വാഗണ്‍-ആര്‍ എന്ന പുതിയ മോഡലിന്റെ വിലയും മൂന്ന് മാസത്തേക്ക് 25,000 രൂപ കുറച്ചിട്ടുണ്ട്.
പുതിയ കാര്‍ നിര്‍മ്മതാക്കളുടെ വരവോടെ വിപണിയില്‍ മാരുതിക്കുണ്ടായിരുന്ന കുത്തക അവസാനിച്ചു. ചെറിയ കാര്‍ വില്‍പനയില്‍ വിപണിയില്‍ 80 ശതമാനത്തോളം സാന്നിദ്ധ്യമുണ്ടായിരുന്ന മാരുതിക്ക് ഇപ്പോള്‍ കൊറിയന്‍ നിര്‍മ്മാതാക്കളായ ദെയ്വൂവില്‍ നിന്നും ഹുണ്ടയ് മോട്ടോസില്‍ നിന്നും നല്ല മത്സരം ലഭിക്കുന്നുണ്ട്. ഏതായാലും ഈ മത്സരം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications