കല്‍ക്കരി ഖനി തകര്‍ന്ന് 10 മരണം
നാഗ്പൂര്‍: കല്‍ക്കരി ഖനി തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു. നാഗ്പൂരിനടുത്ത കവഡിയില്‍ ശനിയാഴ്ച രാത്രിയാണ് ദുരന്തം നടന്നത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന 15 തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 35 അടിയോളം താഴെ ഖനിയുടെ ഒരു മൂല തുരന്നുകൊണ്ടിരിക്കുമ്പോഴാണ് ഖനി ഇടിഞ്ഞു വീണത്.
ഖനി തകര്‍ന്നതോടെ അഞ്ചുപേര്‍ പരിക്കുകളോടെ പുറത്തെത്തി. മറ്റു 10 പേരും മണ്ണിനടിയില്‍കിടന്നു മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications