അടിയന്തരാവസ്ഥയ്ക്ക് ക്ഷമാപണമില്ലെന്ന് ഗിരിജാ വ്യാസ്
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോട് അടിയന്തരാവസ്ഥയ്ക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിന് പകരം ബി ജെ പി ഒരു ആത്മപരിശോധന നടത്തണമെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഗിരിജാ വ്യാസ് എം പി പറഞ്ഞു. ജൂണ്‍ 25 ഞായറാഴ്ച അടിയന്തരാവസ്ഥയുടെ 25 ാം വാര്‍ഷികമാണ്.
അടിയന്തരാവസ്ഥ കാലത്ത് നിയമപാലക്ക് പറ്റിയ വീഴ്ചകള്‍ക്ക് ഇന്ദിരാ ഗാന്ധി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അതിന് ശേഷവും കോണ്‍ഗ്രസിനേയും ഇന്ദിരാഗാന്ധിയേയും ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഗിരിജാ വ്യാസ് കൂട്ടിച്ചേര്‍ത്തു.
ചെറിയ കുടുംബം, പരിസ്ഥിതി സംരക്ഷണം മുതലായ അടിയന്തരാവസ്ഥ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും പിന്നീട് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications