ക്രൈസ്തവപീഡനം അന്വേഷിക്കണമെന്ന് സംസ്ഥാനങ്ങളോട് വാജ്പേയി
ദില്ലി: ക്രിസ്ത്യന്‍ സമുദായത്തിനെതിരെയുള്ള എല്ലാ അക്രമസംഭവങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി എ.ബി.വാജ്പേയി ആവശ്യപ്പെട്ടു.
കുറ്റവാളികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്താനും പ്രശ്നങ്ങളില്‍ സജീവശ്രദ്ധ ചെലുത്താനും വാജ്പേയി സംസ്ഥാന സര്‍ക്കാരുകളെ ഓര്‍മിപ്പിച്ചു.
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും ക്രൈസ്തവര്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങള്‍ ദേശീയ ഐക്യത്തിലും സാമുദായിക സൗഹാര്‍ദ്ദത്തിലും വിശ്വസിക്കുന്നവര്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും നിയമപരമായ പരിരക്ഷ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വാജ്പേയി പറഞ്ഞു.
ഒരു വ്യക്തിക്കും മറ്റൊരു സമുദായത്തിലെ വ്യക്തിക്കു നേരെ വൈരാഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമില്ല.












Click it and Unblock the Notifications