കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലാ ഓഹരിവില്പന തുടരുമെന്ന് കേന്ദ്രമന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: പൊതുമേഖലയിലെ ഓഹരികള്‍ വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തുടരുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ധനഞ്ജയകുമാര്‍ പറഞ്ഞു.

ഈ വര്‍ഷം പൊതുമേഖലയിലെ 12000 കോടിയുടെ ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ലക്ഷ്യം കൈവരിക്കാനായി ഒരു ഭരണസമിതി രൂപീകരിച്ചിട്ടുണ്ട്.

ഓഹരികള്‍ വില്‍ക്കുന്നത് കൊണ്ട് എന്നതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുക എന്നല്ല അര്‍ഥമാക്കുന്നത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ മൂലധനാടിത്തറ ശക്തമാക്കുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നഷ്ടത്തിലായതുകൊണ്ടാണ് സ്ഥാപനം ലാഭത്തിലാക്കാന്‍ സ്വകാര്യമേഖലയില്‍ നിന്ന് പണം സമാഹരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വരെ ഫാക്ടിന്റെ ഓഹരികള്‍ വാങ്ങുകയും സ്ഥാപനം ലാഭത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്.

ഫാക്ട് ലാഭത്തിലാക്കാന്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മറ്റെന്തെങ്കിലും നിര്‍ദേശം നല്‍കാനുണ്ടോ എന്നതിനെ കുറിച്ചറിയില്ലെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X