ബോംബെ ഓഹരി സൂചിക 51 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 26 തിങ്കളാഴ്ച 51.6 പോയിന്റ് (1.09 ശതമാനം) കുറഞ്ഞ് 4670.10 ലവസാനിച്ചു. വെളളിയാഴ്ച സൂചിക അവസാനിച്ചത് 4721. 70 ലാണ് . അമേരിക്കയിലെ നാസ്ദാക്കിലും മറ്റ് ലോക വിപണികളിലും ഉണ്ടായ ഇടിവ് ഇവിടേയും ബാധിച്ചുവെന്ന് വ്യാപാരികള്‍ പറഞ്ഞു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചാകട്ടെ 21. 20 പോയിന്റ് (1.43 ശതമാനം) കുറഞ്ഞ് 1451. 6 ലാണ് അവസാനിച്ചത്. വെള്ളിയാഴ്ച സൂചിക അവസാനിച്ചത് 1472.80 ലാണ്.
നാസ്ദാക്കില്‍ വെള്ളിയാഴ്ച ഇടിവുണ്ടായപ്പൊഴേ വിപണിയില്‍ തളര്‍ച്ചയുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കിസാന്‍ രതിലാല്‍ ചോക്സേ സെക്യൂരിറ്റീസിലെ വ്യാപാരി നികുഞ്ച് മോഡി പറഞ്ഞു. അമേരിക്കയില്‍ ചൊവാഴ്ച നടക്കുന്ന ഫെഡറല്‍ റിസേവ് യോഗത്തിനേക്കുറിച്ചും വിപണിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications