ഗുണ്ടൂരില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു
ഗുണ്ടൂര്‍: ലഹള പൊട്ടിപ്പുറപ്പെട്ട ആന്ധ്രയിലെ ഗുണ്ടൂരിലെ പല പ്രദേശത്തും കര്‍ഫ്യു പ്രഖ്യാപിച്ചു. ജൂണ്‍ 25 ഞായറാഴ്ച ഒരു മുസ്ലിം പള്ളിയില്‍ ബോംബ് സഫോടനമുണ്ടായതിനെ തുടര്‍ന്നാണ് ലഹളയുണ്ടായത്. സംഭവസ്ഥലം സംഘര്‍ഷഭരിതമാണിപ്പോഴും.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ആഭ്യന്ദര വകുപ്പ്മന്ത്രി ടി ദേവേന്ദര്‍ ഗൗഡും പോലീസ് ഡയറക്ടര്‍ ജനറല്‍ എച്ച് ജെ ഡിയോറയും ഗുണ്ടൂരിലെത്തി സ്ഥിതിഗതികള്‍ പഠിച്ചു.
കോതപ്പേട്ട, ലാല്‍പേട്ട, പഴയ ഗുണ്ടൂര്‍ എന്നീ സ്ഥലങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചുവെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഇവിടെ അക്രമികള്‍ 20 ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ കത്തിക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.
ആരാധനാലയങ്ങള്‍ക്ക് ചുറ്റും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിന്‍ചിപ്പെറ്റ്, ഇസ്ലാംപെറ്റ് എന്നീ സ്ഥലങ്ങളിലും പോലീസ് പിക്കറ്റ് ശക്തമാക്കിയിട്ടുണ്ട്. സാധാരണ നില കൈവരിക്കാന്‍ അധികൃതര്‍ സുദായ നേതാക്കളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തി.












Click it and Unblock the Notifications