Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയംഭരണാവകാശപ്രമേയം കശ്മീര്‍ നിയമസഭ അംഗീകരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിന് സ്വയംഭരണാവകാശം വേണമെന്ന പ്രമേയം കശ്മീര്‍ നിയമസഭ അംഗീകരിച്ചു. സ്വയംഭരണാവകാശം നടപ്പിലാക്കാന്‍ അനുകൂലവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇതേ കുറിച്ച് പഠനം നടത്തിയ സംസ്ഥാന സ്വയംഭരണാവകാശ സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.പാര്‍ലമെന്ററികാര്യ-നിയമമന്ത്രി പി.എല്‍.ഹാന്‍ഡൂ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും പാന്തേഴ്സ് പാര്‍ട്ടിയും ജമ്മു കശ്മീര്‍ അവാമി ലീഗും യുനൈറ്റഡ് ജനതാദളും പ്രമേയത്തെ എതിര്‍ത്തു.

പ്രമേയം സഭ പാസാക്കിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിയിലെയും ജനതാദളിലെയും അവാമി ലീഗിലെയും അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+